Posts

Showing posts from June, 2024

ധന്വന്തരീ മന്ത്രം

 ധന്വന്തരീ മന്ത്രം   ഓം നമോ ഭഗവതേ വാസുദേവായ  ധന്വന്തരേ അമൃത കലശ ഹസ്തായ  സർവാമയ വിനാശായ  ത്രൈലോക്യ നാഥായ ഭഗവതേ നമഃ   മഹാവിഷ്ണു വിന്റെ ഭിഷഗ്വര അവതാരം  ആണ്ശ്രീ  ധന്വന്തരീ മൂർത്തി   ധന്വന്തരീ മന്ത്ര ജപത്തിലൂടെ  സർവ രോഗ പീഡകളിൽ നിന്ന്  ശാന്തി ഉണ്ടാകുന്നു. ഈ പ്രാർത്ഥന  എല്ലാ ദു:ഖങ്ങളിൽ നിന്നും  നമ്മെ മുക്തരാക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും  ദേവതയാണ് ധന്വന്തരി. കൂടാതെ ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനും ആണ്  ധന്വന്തരി.  അതിനാൽ രോഗികളും വൈദ്യന്മാരും  ഒരുപോലെ ഭഗവാനെ ആരാധിക്കുന്നു. രോഗമുക്തിക്കായി ചികിത്സയോടൊപ്പം  ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർഥിക്കുന്നത് ഏറെ ഗുണകരമാണ്.  പാലാഴിമഥനസമയത്ത്  കൈകളിൽ  കൈകളിൽ അമൃതകുംഭവുമായി ഉയർന്നുവന്ന... മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്.  പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളി പ്പഴം എന്നിവയ...

സ്നാന ശ്ലോകം

Image
 സ്നാന ശ്ലോകം  കുളിക്കുന്നതിനു മുൻപ് രണ്ടു കൈകളിലും ജലം എടുത്തു ഈ മന്ത്രം പറയുക: ഗംഗേ ചാ യമുനേ ചൈവ  ഗോദാവരി സരസ്വതി  നർമ്മദേ സിന്ധു കാവേരി  ജലേസ്‌മിൻ സന്നിധിം കുരു  പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി നർമ്മദ സിന്ധു കാവേരി എന്നിവയുടെ തീർത്ഥങ്ങളുടെ സാന്നിദ്ധ്യം ഈ ജലത്തിൽ ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥനയുടെ അർത്ഥം.

ഹിന്ദു വിനു എന്ത് പറ്റി

കഴിഞ്ഞ കുറെ വർഷത്തെ കണക്കു നോക്കിയാൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഏറെയും ഹിന്ദുക്കൾ ആണ്. വിഷാദ രോഗികൾ കൂടുതലും ഹിന്ദുക്കളുടെ ഇടയിലാണ്. ഡിവോഴ്സ് കൂടുതൽ ഹിന്ദുക്കൾക്ക് ഇടയിലാണ്. എന്ത കാരണം ചിന്തക്കാരുണ്ടോ. ഹിന്ദുവിന് നിർബന്ധിത മത പഠനം ഇല്ല. ബാക്കി എല്ലാരും നിർബന്ധമായും മത പഠനം നടത്തുന്നു അതിന്റെ സദ് ഫലങ്ങൾ അനുഭവിക്കുന്നു. ഹിന്ദു വിനു എന്ത് പാട്ടി. 18 പുര്ണങ്ങള് ൨ ഇതിഹാസങ്ങൾ പിന്നെ ഇങ്ങോട്ടു കടൽ പോലെ ആണ് അറിവുകൾ അവനെ കാത്തിരിക്കുന്നത്. എന്നാൽ ഒരിടത്തും യാതൊരു നിർബന്ധങ്ങളും വച്ചിട്ടില്ല. വേണമെങ്കിൽ അമ്പലത്തിൽ പോയാൽ മതി. വേണമെങ്കിൽ വേദം പഠിച്ചാൽ മതി. ഫലമോ ചതിക്കുഴികൾ അറിയാതെ മനസ് വികസിക്കാത്ത ഒരു ജനത ആയി വളർന്നു വരുന്നു നമ്മുടെ കുട്ടികൾ. ആരാണ് ഇതിനു ഉത്തരവാദി. രക്ഷകർത്താക്കൾ തന്നെ. നമ്മുടെ ഇതിഹാസത്തിലെ പുരാണത്തിലും ഉള്ള കഥകൾ തന്നെ ആണ് എല്ലായിടത്തും ഉള്ളത്, അവ കൃത്യമായി പഠിച്ചാൽ തത്വം അറിഞ്ഞാൽ അവനു വഴി തെറ്റില്ല. അവിടുന്നും ഇവിടുന്നും പഠിച്ചവർ അത്  പാലിക്കുന്നില്ല. ഗീതയും ഭാഗവതവും വളച്ചൊടിക്കും സ്വന്തം സൗകര്യത്തിനായി. രാമനെ വാനോളം പുകഴ്ത്തുമ്പോൾ തന്നെ നിശബ്ദ ആയി അച്ഛനമ്മമാരെ ശുശ്രൂഷിച്ചു ...

വിശ്വാസം ആണ് വേണ്ടത്

 ഒരിക്കൽ നാട്ടിൽ മഴ കിട്ടാതെ  ജനങ്ങൾ വലഞ്ഞു. ഒടുവിൽ മഴയ്ക്ക് വേണ്ടി ഒരു യാഗം നടത്താൻ അവിടുത്തെ ആളുകൾ തീരുമാനിച്ചു. അങ്ങനെ പൂജ നിശ്ചയിച്ച ദിവസം  ഒരു കുട്ടി മാത്രം കുടയുമായി വന്നു. ഇങ്ങനെ വിശ്വാസത്തിന്റെ കഥകൾ എത്ര വേണമെങ്കിലും പറയാം. ഒരിടത്തു സപ്താഹം നടക്കുകയായിരുന്നു. ആളുകൾ കൂടിയപ്പോൾ മോഷണത്തിനു ഒരു കള്ളനും എത്തി ചേർന്നു. സപ്താഹത്തിന്റെ ആചാര്യൻ കഥ  പറഞ്ഞു തുടങ്ങി. സർവ്വാഭരണ വിഭൂഷിതനായ ഉണ്ണി കണ്ണനെ വര്ണിക്കുകയാണ്. അമ്പാടിയിലെ ജനങ്ങൾക്ക് കണ്ണിനു ആനന്ദം വിതക്കുന്ന ഉണ്ണി കണ്ണന്റെ കഥ കേട്ടിരുന്ന കള്ളന് ഒരു ആഗ്രഹം ആ ഉണ്ണിയെ ഒന്ന് കണ്ടാൽ എത്ര മാത്രം ആഭരണം കിട്ടും. പിറ്റേന്ന് കള്ളൻ അമ്പാടി അന്വേഷിച്ചു പോയി. കണ്ണനെ കണ്ടു പിടിച്ചു. കള്ളന്റെ മനോഗതം അറിഞ്ഞ കണ്ണൻ തന്റെ ആഭരണങ്ങൾ എല്ലാം ഊരി  നൽകി. പക്ഷെ ആ കള്ളന്മാരുടെ കള്ളൻ  കള്ളന്റെ മനസ് ആണ് കട്ടെടുത്തതു. അതിനു അടുത്ത ദിവസം കള്ളൻ ആഭരണങ്ങളുമായി സപ്താഹ സ്ഥലത്തു വന്നു. കഥാകാരൻ വര്ണിച്ച ഓരോ ആഭരണവും എടുത്തു കാട്ടി. ആചാര്യൻ കള്ളനെ കെട്ടി പിടിച്ചു. ``ഞാൻ വർഷങ്ങൾ ആയി ഈ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു. വെറും അധര വ്യായാമം ആയി''. ഒരു തവണ...

ശ്രീ ഗണേശ ഗായത്രി

  ശ്രീ ഗണേശ ഗായത്രി  ഓം തത് പുരുഷായ വിദ്‌മഹേ  വക്രതുണ്ഡായ ധീമഹി  തന്നോ  ദന്തി: പ്രചോദയാത്  പരമതത്വത്തിന്റെ പ്രതീകമായ തത്പുരുഷനെ നാം സാക്ഷാത്കരിക്കുമാറാകട്ടെ. നമുക്ക് വളഞ്ഞ തുമ്പിക്കയ്യോട് കൂടിയ ഗണപതി ഭഗവാനെ ധ്യാനിക്കാം. ഏകദന്തനായ  ഭഗവാൻ ഗണേശ്വരൻ  നമ്മെ പ്രചോദിപ്പിക്കട്ടെ . 

മഹാ മൃത്യുഞ്ജയ മന്ത്രം

  മഹാ മൃത്യുഞ്ജയ മന്ത്രം  ഓം ത്ര്യംബകം യജാമഹേ  സുഗന്ധിം പുഷ്ടി വർദ്ധനം  ഉർവാരുകമിവ ബന്ധനാത്  മൃത്യോർ മുക്ഷീയ മാമൃതാത്  സർവദാ കൂടുതൽ കൂടുതൽ വർഷിക്കുന്നവനും സുഗന്ധനുമായ  ത്രിനേത്ര ഭഗവാനെ ഞങ്ങൾ ആരാധിക്കുന്നു. വെള്ളരിക്ക അതിന്റെ ഞെട്ടിൽ നിന്ന് നിഷ്പ്രയാസം വിട്ടു വരുന്നതു  പോലെ ഞങ്ങളും മൃത്യുവിന്റെ ബന്ധനത്തിൽ നിന്നും മോചിതരാകട്ടെ. ഞങ്ങൾ മോക്ഷത്തിൽ നിന്ന് പിന്മാറാതിരിക്കട്ടെ.

സസ്യാഹാരം അമൃതമാണ്

   ശ്രീ സത്യ സായി ബാലവികാസ്  മാംസാഹാരം  മൃതമാണ് . സസ്യാഹാരം  അമൃതമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം ആണ് ശരീരം, രക്‌തം, ബുദ്ധി, മനസ്, ചിത്തം, രേതസ്സ്  ഒക്കെ ആയി മാറുന്നത്. അത് കൊണ്ട് കഴിക്കുന്ന ഭക്ഷണം സാത്വികമായിരിക്കണം എന്ന് ആചാര്യന്മാർ പറയുന്നു. ഒരു ചെടിയിൽ നിന്ന് നമ്മൾ ഒരു ഭാഗം അടർത്തി എടുത്താലും അത്  വീണ്ടും മുളച്ചു വരും. ജീവന്റെ സാന്നിദ്ധ്യമാണ് ഇത് കാണിക്കുന്നത്. എന്നാൽ ഒരു ജീവിയുടെ ശരീരത്തിൽ നിന്ന് ഒരു ഭാഗം മാറ്റിയാൽ പുതിയതായി മുളച്ചു വരുന്നില്ല. അപ്പോൾ മാംസാഹാരം  മൃതമാണ് . സസ്യാഹാരം  അമൃതമാണ്  എന്ന് തിരിച്ചറിയണം.  ഒരു മരണം നടന്നാൽ കഴിയുന്നതും വേഗം അത് കത്തിച്ചു കളയുന്ന മനുഷ്യൻ തൻ്റെ വയറു ശവ പറമ്പാക്കി മാറ്റുന്നു. മറ്റു ജീവികളുടെ മൃത ശരീരം തന്റെ ഉള്ളിൽ ചുമന്നു നടക്കുന്നു. ഏറ്റവും പുതിയ കണക്കു അനുസരിച്ചു മാംസാഹാരം കൂടുതൽ ഉപയോഗിക്കുന്നത് മലയാളികൾ ആണ്. രാവിലെ മുതൽ മാംസം വിളമ്പുന്ന വീടുകൾ സർവ സാധാരണമായിരിക്കുന്നു. വീട്ടിൽ എത്ര പറഞ്ഞു മനസിലാക്കിയാലും കൂട്ടുകാരുടെ സ്വാധീനത്താൽ പലരും വഴി മാറി പോകുന്നു. അപ്പോൾ സമൂഹം ഒന്നാകെ ബോധവാൻ ആകേണ്ടത് ആ...

കറിവേപ്പില പോലെ

 കറിവേപ്പില പോലെ എന്നൊരു ചൊല്ല് ഉണ്ട്. ആവശ്യം കഴിഞ്ഞു വലിച്ചെറിയുക എന്നാണ് അർഥമാക്കുന്നത്. എന്നാൽ ഇത് മനസിലാക്കൂ ആവശ്യം കഴിഞ്ഞു വലിച്ചെറിയാനുള്ളതല്ല കറി വേപ്പില. ആന്റി ഓക്സിഡന്റ്സ് കൊണ്ട് സമ്പുഷ്ടമായ കറിവേപ്പ് കാൽസിയം ഫോസ്ഫറസ് അയൺ വിറ്റാമിന് എ ബി സി ആൻഡ് ഇ, നാരുകൾ എന്നിവയാൽ സമൃദ്ധമാണ്. ഇത് ഒരു ഹെയർ ഹെയർ  പ്രോഡക്റ്റ് ആയും ഹെർബൽ ടി ആയും ഉപയോഗിക്കാം.  പാൽ കഴിഞ്ഞാൽ കാൽസ്യത്തിന്റെ നിറഞ്ഞ കലവറ ആണ് കറിവേപ്പ്. ഇനി ഇത് എങ്ങനെ ആഹാരത്തിൽ ഉപയോഗിക്കാം എന്ന് നോക്കാം. കറികളിൽ താളിക്കുന്നതിനു പകരം അരച്ച് ചേർത്ത് ഉപയോഗിക്കുക. ചട്ണി ഉണ്ടാക്കുമ്പോൾ കുറച്ചു കറിവേപ്പ് കൂടെ ചേർത്താൽ സ്വാദു വർദ്ധിക്കുന്നതായി കാണാം.  അത് പോലെ ബിരിയാണിയിൽ പുതിന ഇല ക്കു പകരം കറി വെപ്പ് അറിഞ്ഞു ചേർക്കാം. ദഹനത്തെ ഉദ്ദീപിപ്പിക്കുന്ന ഇവ ഡയബറ്റിസ്, കൊളസ്‌ട്രോൾ എന്നിവ  നിയന്ത്രിക്കാനും ഉത്തമം ആണ്. ഇവ കറിയിൽ ചേർത്താൽ ഉണ്ടാകുന്ന സുഗംഷം കുട്ടികളെ  ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുന്നു.  ഇനി ദോശയിലും ചമ്മന്തിയിലും സജീവ സാന്നിധ്യമായി കരി വെപ്പ് നിങ്ങളുടെ അടുക്കളയിൽ ശോഭിച്ചു ആരോഗ്യം കാക്കട്ടെ എന്ന് ആശംസിക്കുന്...