നമ്മൾ ഒരു ദ്വീപ് അല്ല സമുദ്രമാവുക.
നമ്മൾ ദ്വീപ് പോലെ ഒറ്റപ്പെട്ട് നിൽക്കാതെ എല്ലാം ലയിപ്പിക്കുന്ന സമുദ്രം ആവുക . പ്രശ്നങ്ങൾ ഉണ്ട് എന്ന് നമ്മൾ നിലവിളിക്കും. ചുറ്റും അത് മാത്രം കാണും. ഓർക്കേണ്ട ഒരു കാര്യം മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്നാണ്. ആദ്യം പ്രശ്നം ഉണ്ട് എന്ന് അംഗീകരിക്കുക. സ്വയം പരിഹാരം കാണാൻ ഇറങ്ങി തിരിക്കുക. നമ്മൾ മാറാൻ തയ്യാറാവുക. നമ്മൾ മാറാൻ തയാറെടുക്കുമ്പോൾ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു വാതിൽ തുറന്നു കിട്ടുന്നു ശരീരം തന്നെ ശ്രദ്ധിച്ചാൽ ഒരിടത്തു ഒരു മുറിവ് ഉണ്ടായാൽ കണ്ണ് കരയും. കൈകൾ ആ ഭാഗം തലോടും. മരുന്ന് വയ്ക്കും. ഈ ലോകം ഒരു ശരീരം ആയി കണ്ടാൽ ഒരിടത്തു പ്രശ്നം വരുമ്പോൾ മറ്റൊരാൾ സഹായമായി വരും. പരിഹാരം നിർദേശിക്കും. കോളനികളെ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. അവിടെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം എന്നാലും ആവശ്യത്തിന് ഓടി എത്തുകയും ചെയ്യും. നമ്മൾ ഈ ഭൂമിയിൽ വന്നു. ഒരുപാട് സഹായങ്ങൾ കിട്ടി. അതിന്റെ ഇരട്ടി തിരിച്ചു കൊടുക്കണം. അതാണ് പ്രകൃതി നിയമം. ആ വിശ്വ ജനനി നമ്മെ പഠിപ്പിക്കുന്ന പാഠവും അത് തന്നെ. മനുഷ്യൻ ഒഴികെ മറ്റു സൃഷ്ടികൾ അത് പാലിക്കുന്നു. മരങ്ങളും പുഴയും കാറ്റും എല്ലാം പഠിപ്പിക്കുന്ന പാഠം. ലോകം ഉള്ളം ...