ധന്വന്തരീ മന്ത്രം

 ധന്വന്തരീ മന്ത്രം 
ഓം നമോ ഭഗവതേ വാസുദേവായ 
ധന്വന്തരേ അമൃത കലശ ഹസ്തായ 
സർവാമയ വിനാശായ 
ത്രൈലോക്യ നാഥായ ഭഗവതേ നമഃ  

മഹാവിഷ്ണു വിന്റെ ഭിഷഗ്വര അവതാരം
 ആണ്ശ്രീ  ധന്വന്തരീ മൂർത്തി  
ധന്വന്തരീ മന്ത്ര ജപത്തിലൂടെ 
സർവ രോഗ പീഡകളിൽ നിന്ന് 
ശാന്തി ഉണ്ടാകുന്നു. ഈ പ്രാർത്ഥന 
എല്ലാ ദു:ഖങ്ങളിൽ നിന്നും 
നമ്മെ മുക്തരാക്കുന്നു.

ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും  ദേവതയാണ് ധന്വന്തരി. കൂടാതെ ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനും ആണ് ധന്വന്തരി. അതിനാൽ രോഗികളും വൈദ്യന്മാരും  ഒരുപോലെ ഭഗവാനെ ആരാധിക്കുന്നു. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർഥിക്കുന്നത് ഏറെ ഗുണകരമാണ്. 

പാലാഴിമഥനസമയത്ത്  കൈകളിൽ കൈകളിൽ അമൃതകുംഭവുമായി ഉയർന്നുവന്ന...
മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍. നിത്യവും പ്രഭാതത്തിൽ ഗായത്രീ മന്ത്രജപത്തിനു ശേഷം ധന്വന്തരിഗായത്രീ മന്ത്രം ജപിക്കുന്നത് അതീവ ഗുണകരമാണ്. കൂടാതെ  രോഗങ്ങൾ നീങ്ങി  ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം

Comments

Popular posts from this blog

ഭോജന മന്ത്രം

സ്നാന ശ്ലോകം

മഹാ മൃത്യുഞ്ജയ മന്ത്രം