ഹിന്ദു വിനു എന്ത് പറ്റി

കഴിഞ്ഞ കുറെ വർഷത്തെ കണക്കു നോക്കിയാൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഏറെയും ഹിന്ദുക്കൾ ആണ്. വിഷാദ രോഗികൾ കൂടുതലും ഹിന്ദുക്കളുടെ ഇടയിലാണ്. ഡിവോഴ്സ് കൂടുതൽ ഹിന്ദുക്കൾക്ക് ഇടയിലാണ്. എന്ത കാരണം ചിന്തക്കാരുണ്ടോ. ഹിന്ദുവിന് നിർബന്ധിത മത പഠനം ഇല്ല. ബാക്കി എല്ലാരും നിർബന്ധമായും മത പഠനം നടത്തുന്നു അതിന്റെ സദ് ഫലങ്ങൾ അനുഭവിക്കുന്നു. ഹിന്ദു വിനു എന്ത് പാട്ടി. 18 പുര്ണങ്ങള് ൨ ഇതിഹാസങ്ങൾ പിന്നെ ഇങ്ങോട്ടു കടൽ പോലെ ആണ് അറിവുകൾ അവനെ കാത്തിരിക്കുന്നത്. എന്നാൽ ഒരിടത്തും യാതൊരു നിർബന്ധങ്ങളും വച്ചിട്ടില്ല. വേണമെങ്കിൽ അമ്പലത്തിൽ പോയാൽ മതി. വേണമെങ്കിൽ വേദം പഠിച്ചാൽ മതി. ഫലമോ ചതിക്കുഴികൾ അറിയാതെ മനസ് വികസിക്കാത്ത ഒരു ജനത ആയി വളർന്നു വരുന്നു നമ്മുടെ കുട്ടികൾ.

ആരാണ് ഇതിനു ഉത്തരവാദി. രക്ഷകർത്താക്കൾ തന്നെ. നമ്മുടെ ഇതിഹാസത്തിലെ പുരാണത്തിലും ഉള്ള കഥകൾ തന്നെ ആണ് എല്ലായിടത്തും ഉള്ളത്, അവ കൃത്യമായി പഠിച്ചാൽ തത്വം അറിഞ്ഞാൽ അവനു വഴി തെറ്റില്ല. അവിടുന്നും ഇവിടുന്നും പഠിച്ചവർ അത്  പാലിക്കുന്നില്ല. ഗീതയും ഭാഗവതവും വളച്ചൊടിക്കും സ്വന്തം സൗകര്യത്തിനായി. രാമനെ വാനോളം പുകഴ്ത്തുമ്പോൾ തന്നെ നിശബ്ദ ആയി അച്ഛനമ്മമാരെ ശുശ്രൂഷിച്ചു വിരഹ ദുഃഖം അനുഭവിച്ച ഊര്മിളയെ നമ്മൾ മറക്കുന്നു. സീത ടെയ്ക്ക് ഭർത്താവിന്റെ സാമീപ്യം ഉണ്ടായിരുന്നു. തന്നെ അമ്മയായി കാണുന്ന ലക്ഷ്മന്റെ സേവനം കിട്ടി. ഭർത്താവു കൂടെ ഉള്ള പ്പോൾ ഭാര്യക്ക് ഒന്നിനും ഒരു കുറവും അനുഭവപ്പെടില്ല. സ്വർണത്തിനു സുഗന്ധം പോലെ പുത്രന്റെ സേവനം കൂടെ ആയപ്പോൾ കാടു പ്ലം സീത ദേവിക്ക്‌ കൊട്ടാരത്തേക്കാൾ സുഖ പ്രദമായി. പക്ഷെ ഓർമിളയോ. ഭർത്താവു അടുത്തില്ല. വിവാഹം കഴിഞ്ഞ നാലു തൊട്ടു അനുഭവിക്കുന്ന വിരഹം. ഒപ്പം വലിയ ഉത്തര വാദിത്വം. നമ്മൾ  ഇത് പോലെ രക്ഷ കർത്താക്കൾ പരിചരിക്കാറുണ്ടോ. ഊര്മിളയുടെ കഥ കേട്ട് വളർന്നാൽ അല്ലെ കുട്ടികൾ നമ്മളെയും അത് പോലെ ശുശ്രൂഷിക്കൂ. ഇത് ഒരു ഉദാഹരണത്തിന് പറഞ്ഞു എന്നെ ഉളൂ. 

അപ്പോൾ തത്വം അറിഞ്ഞു നമ്മുടെ വിജ്ഞാന സമ്പത്തു എന്താണെന്നു അറിയാത്തതു കൊണ്ട് മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാൻ നമ്മുടെ കുട്ടികൾ നിർബന്ധിതരാകുന്നു. വീട്ടിൽ കിട്ടിയില്ല എങ്കിൽ അത് കിട്ടുന്നിടത്തേക്കു അവർ ആകര്ഷിക്കപ്പെടുന്നു. എന്നിട്ടു നില വിളിച്ചു കൊണ്ടിരിക്കുന്നു. 

നാട്ടുകർ എന്ത് പറയും എന്ന് ചിന്തിച്ചു നമ്മൾ ജീവിതം പാഴാക്കുന്നു. അഥവാ ഒരു കുട്ടി വേദവും പുരാണവും പഠിച്ചു  വളർന്നാൽ നമ്മൾ അവനു ഓമന പേരുകൾ ചാർത്തി കൊടുക്കുന്നു. വാഴയെന്നും മന്ദബുദ്ധിയെ ന്നും. അവരുടെ ഭക്ഷണ ക്രമത്തെ . അവരുടെ വസ്ത്ര ധാരണത്തെ ഒക്കെ പരിഹസിക്കുന്നു. പലപ്പോഴും വീട്ടിൽ അച്ഛനമ്മ മാർ തമ്മിൽ ഐക്യമില്ലാതെ വരുന്നു. അച്ഛൻ പറയുന്നത് ആണോ 'അമ്മ പറയുന്നതാണോ ശെരിയെന്നു കുട്ടിക്ക് അറിയാതെ വരുന്നു,. ഒരു പ്രായം കഴിയുമ്പോൾ അവൻ രണ്ടു പേരും  വേണ്ട എന്ന് തീരുമാനിക്കുന്നു.

തലേ ദിവസം അഭിഷേകം ആണ് എന്ന് ഉറങ്ങാൻ പോകുന്ന രാമൻ പിറ്റേ ദിവസം കാട്ടിലേക്ക്  പോകുന്നു. ജീവിതവും ഇങ്ങനെ തന്നെ അല്ലേ പെട്ടെന്ന് ആണ് സ്വർഗത്തിൽ നിന്ന് ഒരാൾ താഴേക്ക് പതിക്കുന്നത്. ഫലമോ അവൻ വിഷാദത്തിലേക്കോ മയക്കു മരുന്നിലേക്കോ പോകും. രാമായണം പഠിച്ച ഒരുവൻ ഒന്ന് തളർന്നു ഇരുന്ന് പോകും അപ്പോഴും ആലോചിച്ചു തീരുമാനം എടുക്കാൻ പ്രാപ്തനാകും. അവൻ പിന്നെയും കയറി വരാൻ ശ്രമിക്കും. 

നമ്മൾ കുട്ടികളെ ഉപദേശിക്കും അത് ചെയ്യരുത് എന്നൊക്കെ. എന്ത് കൊണ്ടാണ് നമ്മൾ ഭഗവാന്റെ പടത്തിൽ നിന്ന് അകലും തോറും ഒരുപാടു വിഷമങ്ങൾ പിന് തുടർന്നു വരും അവസാനം ആ കാൽക്കൽ സാഷ്ടാംഗ നമസ്കാരം ചെയ്യുമ്പോൾ ആണ് പുതിയ വഴികൾ മുന്നിൽ തെളിയുക. ഇത് വ്യക്തമായി അറിയുന്ന 'അമ്മ/അച്ഛൻ മകനെ/മകളെ ഈശ്വര വിശ്വാസത്തോടെ വളരാൻ ഉപദേശിക്കും. 

മുതിർന്നു കഴിഞ്ഞാൽ നമുക്ക് അവരെ നിയന്ത്രിക്കാൻ കഴിയില്ല അത് കൊണ്ട് കുട്ടി ഉള്ളിൽ ഉരുവാകുമ്പോൾ തന്നെ അതിനുള്ള അടിത്തറ ഇടാം. അങ്ങനെ വഴി പിഴച്ചു പോയ നമ്മുടെ മക്കളെ നമുക്ക് നേർവഴി നടത്താം . അതിനുള്ള സര്മങ്ങള് രക്ഷകർത്താക്കളുടെ ഭാഗത്തു നിന്ന് തുടങ്ങാം.

Comments

Popular posts from this blog

ഭോജന മന്ത്രം

സ്നാന ശ്ലോകം

മഹാ മൃത്യുഞ്ജയ മന്ത്രം