Posts

നമ്മൾ ഒരു ദ്വീപ് അല്ല സമുദ്രമാവുക.

നമ്മൾ ദ്വീപ് പോലെ ഒറ്റപ്പെട്ട് നിൽക്കാതെ എല്ലാം ലയിപ്പിക്കുന്ന സമുദ്രം ആവുക . പ്രശ്നങ്ങൾ ഉണ്ട് എന്ന് നമ്മൾ നിലവിളിക്കും. ചുറ്റും അത് മാത്രം കാണും. ഓർക്കേണ്ട ഒരു കാര്യം മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്നാണ്. ആദ്യം പ്രശ്നം ഉണ്ട് എന്ന് അംഗീകരിക്കുക. സ്വയം പരിഹാരം കാണാൻ ഇറങ്ങി തിരിക്കുക. നമ്മൾ മാറാൻ തയ്യാറാവുക. നമ്മൾ മാറാൻ തയാറെടുക്കുമ്പോൾ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു വാതിൽ തുറന്നു കിട്ടുന്നു  ശരീരം തന്നെ ശ്രദ്ധിച്ചാൽ ഒരിടത്തു ഒരു മുറിവ് ഉണ്ടായാൽ കണ്ണ് കരയും. കൈകൾ ആ ഭാഗം തലോടും. മരുന്ന് വയ്ക്കും. ഈ ലോകം ഒരു ശരീരം ആയി കണ്ടാൽ ഒരിടത്തു പ്രശ്നം വരുമ്പോൾ മറ്റൊരാൾ സഹായമായി വരും. പരിഹാരം നിർദേശിക്കും. കോളനികളെ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. അവിടെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം എന്നാലും ആവശ്യത്തിന് ഓടി എത്തുകയും ചെയ്യും. നമ്മൾ ഈ ഭൂമിയിൽ വന്നു. ഒരുപാട് സഹായങ്ങൾ കിട്ടി. അതിന്റെ ഇരട്ടി തിരിച്ചു കൊടുക്കണം. അതാണ് പ്രകൃതി നിയമം. ആ വിശ്വ ജനനി നമ്മെ പഠിപ്പിക്കുന്ന പാഠവും അത് തന്നെ. മനുഷ്യൻ ഒഴികെ മറ്റു സൃഷ്ടികൾ അത് പാലിക്കുന്നു. മരങ്ങളും പുഴയും കാറ്റും എല്ലാം പഠിപ്പിക്കുന്ന പാഠം.  ലോകം ഉള്ളം ...

ഭോജന മന്ത്രം

  ഭോജന മന്ത്രം  ഓം ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകർമ്മസമാധിനാ അഹം വൈശ്വ നാരോ ഭൂത്വാ  പ്രാണിനാം ദേഹമാശ്രിതഃ  പ്രാണാപാന സമായുക്ത  പചാമ്യന്നം ചതുർവിധം  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ അർഥം: ശ്ലോകം -1  ഏതു വഴിപാടും ബ്രഹ്മമാണ്. യാഗം ബ്രഹ്മമാണ് .യാഗം ചെയ്യുന്ന അഗ്നിയും യാഗം ചെയ്യുന്ന വസ്തുക്കളും യാഗം ചെയ്യുന്ന ആളും ബ്രഹ്മമാണ്. അങ്ങനെ ബ്രഹ്മത്തിൽ വസിക്കുന്നവൻ ബ്രഹ്മമായി ഭവിക്കുന്നു. (ഭഗവദ്ഗീത) ശ്ലോകം -2  എല്ലാ ജീവശരീരങ്ങളിലും ഞാൻ ദഹനത്തിൻ്റെ അഗ്നിയാണ്, ഞാൻ ജീവൻ്റെ വായുവാണ്, പ്രാണനോടും അപാനനോടും ചേർന്ന് ഞാൻ നാലുതരം ഭക്ഷണസാധനങ്ങൾ ദഹിപ്പിക്കുന്നു.  ഉദ്ദേശ്യം ആയുർവേദ ശാസ്ത്രം അനുസരിച്ച്, ആമാശയത്തിൽ ഒരു തീ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അത് അവിടെ അയച്ച എല്ലാ ഭക്ഷണത്തെയും ദഹിപ്പിക്കുന്നു. അഗ്നി ജ്വലിക്കാത്തപ്പോൾ വിശപ്പില്ല, അഗ്നി ക്രമമായാൽ നമുക്ക് വിശക്കുന്നു. ചിലപ്പോൾ തീ നന്നായി പോകുന്നില്ലെങ്കിൽ, ചികിത്സ ആവശ്യമാണ്. ഏതായാലും ഈ അഗ്നി പരമപുരുഷൻ്റെ പ്രതിനിധിയാണ്. പരമാത്മാവ് അല്ലെങ്കിൽ ബ്രഹ്മം ആമാശയത്തിനുള്ളിൽ അഗ...

ധന്വന്തരീ മന്ത്രം

 ധന്വന്തരീ മന്ത്രം   ഓം നമോ ഭഗവതേ വാസുദേവായ  ധന്വന്തരേ അമൃത കലശ ഹസ്തായ  സർവാമയ വിനാശായ  ത്രൈലോക്യ നാഥായ ഭഗവതേ നമഃ   മഹാവിഷ്ണു വിന്റെ ഭിഷഗ്വര അവതാരം  ആണ്ശ്രീ  ധന്വന്തരീ മൂർത്തി   ധന്വന്തരീ മന്ത്ര ജപത്തിലൂടെ  സർവ രോഗ പീഡകളിൽ നിന്ന്  ശാന്തി ഉണ്ടാകുന്നു. ഈ പ്രാർത്ഥന  എല്ലാ ദു:ഖങ്ങളിൽ നിന്നും  നമ്മെ മുക്തരാക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും  ദേവതയാണ് ധന്വന്തരി. കൂടാതെ ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനും ആണ്  ധന്വന്തരി.  അതിനാൽ രോഗികളും വൈദ്യന്മാരും  ഒരുപോലെ ഭഗവാനെ ആരാധിക്കുന്നു. രോഗമുക്തിക്കായി ചികിത്സയോടൊപ്പം  ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർഥിക്കുന്നത് ഏറെ ഗുണകരമാണ്.  പാലാഴിമഥനസമയത്ത്  കൈകളിൽ  കൈകളിൽ അമൃതകുംഭവുമായി ഉയർന്നുവന്ന... മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്.  പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളി പ്പഴം എന്നിവയ...

സ്നാന ശ്ലോകം

Image
 സ്നാന ശ്ലോകം  കുളിക്കുന്നതിനു മുൻപ് രണ്ടു കൈകളിലും ജലം എടുത്തു ഈ മന്ത്രം പറയുക: ഗംഗേ ചാ യമുനേ ചൈവ  ഗോദാവരി സരസ്വതി  നർമ്മദേ സിന്ധു കാവേരി  ജലേസ്‌മിൻ സന്നിധിം കുരു  പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി നർമ്മദ സിന്ധു കാവേരി എന്നിവയുടെ തീർത്ഥങ്ങളുടെ സാന്നിദ്ധ്യം ഈ ജലത്തിൽ ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥനയുടെ അർത്ഥം.

ഹിന്ദു വിനു എന്ത് പറ്റി

കഴിഞ്ഞ കുറെ വർഷത്തെ കണക്കു നോക്കിയാൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഏറെയും ഹിന്ദുക്കൾ ആണ്. വിഷാദ രോഗികൾ കൂടുതലും ഹിന്ദുക്കളുടെ ഇടയിലാണ്. ഡിവോഴ്സ് കൂടുതൽ ഹിന്ദുക്കൾക്ക് ഇടയിലാണ്. എന്ത കാരണം ചിന്തക്കാരുണ്ടോ. ഹിന്ദുവിന് നിർബന്ധിത മത പഠനം ഇല്ല. ബാക്കി എല്ലാരും നിർബന്ധമായും മത പഠനം നടത്തുന്നു അതിന്റെ സദ് ഫലങ്ങൾ അനുഭവിക്കുന്നു. ഹിന്ദു വിനു എന്ത് പാട്ടി. 18 പുര്ണങ്ങള് ൨ ഇതിഹാസങ്ങൾ പിന്നെ ഇങ്ങോട്ടു കടൽ പോലെ ആണ് അറിവുകൾ അവനെ കാത്തിരിക്കുന്നത്. എന്നാൽ ഒരിടത്തും യാതൊരു നിർബന്ധങ്ങളും വച്ചിട്ടില്ല. വേണമെങ്കിൽ അമ്പലത്തിൽ പോയാൽ മതി. വേണമെങ്കിൽ വേദം പഠിച്ചാൽ മതി. ഫലമോ ചതിക്കുഴികൾ അറിയാതെ മനസ് വികസിക്കാത്ത ഒരു ജനത ആയി വളർന്നു വരുന്നു നമ്മുടെ കുട്ടികൾ. ആരാണ് ഇതിനു ഉത്തരവാദി. രക്ഷകർത്താക്കൾ തന്നെ. നമ്മുടെ ഇതിഹാസത്തിലെ പുരാണത്തിലും ഉള്ള കഥകൾ തന്നെ ആണ് എല്ലായിടത്തും ഉള്ളത്, അവ കൃത്യമായി പഠിച്ചാൽ തത്വം അറിഞ്ഞാൽ അവനു വഴി തെറ്റില്ല. അവിടുന്നും ഇവിടുന്നും പഠിച്ചവർ അത്  പാലിക്കുന്നില്ല. ഗീതയും ഭാഗവതവും വളച്ചൊടിക്കും സ്വന്തം സൗകര്യത്തിനായി. രാമനെ വാനോളം പുകഴ്ത്തുമ്പോൾ തന്നെ നിശബ്ദ ആയി അച്ഛനമ്മമാരെ ശുശ്രൂഷിച്ചു ...

വിശ്വാസം ആണ് വേണ്ടത്

 ഒരിക്കൽ നാട്ടിൽ മഴ കിട്ടാതെ  ജനങ്ങൾ വലഞ്ഞു. ഒടുവിൽ മഴയ്ക്ക് വേണ്ടി ഒരു യാഗം നടത്താൻ അവിടുത്തെ ആളുകൾ തീരുമാനിച്ചു. അങ്ങനെ പൂജ നിശ്ചയിച്ച ദിവസം  ഒരു കുട്ടി മാത്രം കുടയുമായി വന്നു. ഇങ്ങനെ വിശ്വാസത്തിന്റെ കഥകൾ എത്ര വേണമെങ്കിലും പറയാം. ഒരിടത്തു സപ്താഹം നടക്കുകയായിരുന്നു. ആളുകൾ കൂടിയപ്പോൾ മോഷണത്തിനു ഒരു കള്ളനും എത്തി ചേർന്നു. സപ്താഹത്തിന്റെ ആചാര്യൻ കഥ  പറഞ്ഞു തുടങ്ങി. സർവ്വാഭരണ വിഭൂഷിതനായ ഉണ്ണി കണ്ണനെ വര്ണിക്കുകയാണ്. അമ്പാടിയിലെ ജനങ്ങൾക്ക് കണ്ണിനു ആനന്ദം വിതക്കുന്ന ഉണ്ണി കണ്ണന്റെ കഥ കേട്ടിരുന്ന കള്ളന് ഒരു ആഗ്രഹം ആ ഉണ്ണിയെ ഒന്ന് കണ്ടാൽ എത്ര മാത്രം ആഭരണം കിട്ടും. പിറ്റേന്ന് കള്ളൻ അമ്പാടി അന്വേഷിച്ചു പോയി. കണ്ണനെ കണ്ടു പിടിച്ചു. കള്ളന്റെ മനോഗതം അറിഞ്ഞ കണ്ണൻ തന്റെ ആഭരണങ്ങൾ എല്ലാം ഊരി  നൽകി. പക്ഷെ ആ കള്ളന്മാരുടെ കള്ളൻ  കള്ളന്റെ മനസ് ആണ് കട്ടെടുത്തതു. അതിനു അടുത്ത ദിവസം കള്ളൻ ആഭരണങ്ങളുമായി സപ്താഹ സ്ഥലത്തു വന്നു. കഥാകാരൻ വര്ണിച്ച ഓരോ ആഭരണവും എടുത്തു കാട്ടി. ആചാര്യൻ കള്ളനെ കെട്ടി പിടിച്ചു. ``ഞാൻ വർഷങ്ങൾ ആയി ഈ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു. വെറും അധര വ്യായാമം ആയി''. ഒരു തവണ...

ശ്രീ ഗണേശ ഗായത്രി

  ശ്രീ ഗണേശ ഗായത്രി  ഓം തത് പുരുഷായ വിദ്‌മഹേ  വക്രതുണ്ഡായ ധീമഹി  തന്നോ  ദന്തി: പ്രചോദയാത്  പരമതത്വത്തിന്റെ പ്രതീകമായ തത്പുരുഷനെ നാം സാക്ഷാത്കരിക്കുമാറാകട്ടെ. നമുക്ക് വളഞ്ഞ തുമ്പിക്കയ്യോട് കൂടിയ ഗണപതി ഭഗവാനെ ധ്യാനിക്കാം. ഏകദന്തനായ  ഭഗവാൻ ഗണേശ്വരൻ  നമ്മെ പ്രചോദിപ്പിക്കട്ടെ .